CinemaLatest NewsNews

തിരക്കഥാക്കൃത്താവാനൊരുങ്ങി നിത്യ മേനോൻ .

തനിക്ക് തിരക്കഥ രചിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനുള്ള സമയം ലഭിക്കാത്തതാണ് പ്രശ്നമെന്നും കുറച്ചു നാളുകള്‍ക്ക് മുന്‍പേ ഒരഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയ നടി നിത്യ മേനോന്‍ ഇനി തിരക്കഥാ രചനയും ചെയ്യാന്‍ പോവുകയാണ് എന്ന് റിപ്പോര്‍ട്ട്. നിത്യ, സ്വന്തമായി ഒരു മ്യൂസിക് ആല്‍ബം പുറത്തിറക്കാനും അതുപോലെ തിരക്കഥ രചിക്കാനുമുള്ള ശ്രമത്തിലാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

തനിക്ക് തിരക്കഥ രചിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനുള്ള സമയം ലഭിക്കാത്തതാണ് പ്രശ്നമെന്നും കുറച്ചു നാളുകള്‍ക്ക് മുന്‍പേ ഒരഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. എന്തായാലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു മൂന്നു മാസത്തോളമായി സിനിമാ മേഖല നിശ്ചലമായതോടെ നിത്യ ആഗ്രഹിച്ച സമയം ലഭിച്ചിരിക്കുകയാണ്.

എന്നാല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കണം എന്നുള്ള വാശിയൊന്നും നടിക്കില്ല. അടുത്ത കാലത്ത് റിലീസ് ചെയ്ത ബ്രീത് ഇന്‍റ്റു ദി ഷാഡോസിലൂടെ നിത്യ വെബ് സീരീസിലും അരങ്ങേറ്റം കുറിച്ചു .

സെവന്‍ ഓ ക്ലോക്ക് എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിത്യ മേനോന്‍ പിന്നീട് മോഹന്‍ലാല്‍ നായകനായ ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറി. അതിനു ശേഷം ഒട്ടേറെ വമ്ബന്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടേയും അതുപോലെ ബോളിവുഡ് ചിത്രങ്ങളുടേയും ഭാഗമായി നടി മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button