COVID 19KeralaLatest NewsNews

കോഴിക്കോട് 92 പേര്‍ക്ക് കോവിഡ്, 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കകള്‍ വര്‍ധിപ്പിച്ച് കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരികയാണ്യ ഇന്ന് സ്ഥിരീകരിച്ച 794 കോവിഡ് കേസുകളില്‍ 519 ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് എന്നത് ജിലിലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതില്‍ 4 കേസുകളുടെ ഉറവിടവും വ്യക്തമല്ല. ശേഷിക്കുന്നതില്‍ വിദേശത്ത് നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

435 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

* വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് തിരിച്ച്

നാദാപുരം -2

മരുതോങ്കര -5

മാവൂര്‍ – 4

പുതുപ്പാടി -2

ഒളവണ്ണ- 5

വടകര മുന്‍സിപ്പാലിറ്റി- 3

കായക്കൊടി- 1

പേരാമ്പ്ര-2,

കുറ്റ്യാടി-2,

കൂടരഞ്ഞി-1

കട്ടിപ്പാറ-1

കൊടുവള്ളി-1

പെരുവയല്‍-1.

* ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍

നാദാപുരം-1

മാവൂര്‍-5

കുന്ദമംഗലം-1

പുതുപ്പാടി-2

ഫറോക്ക്-1

പെരുവയല്‍-2

വടകര മുന്‍സിപ്പാലിറ്റി -1

ഏറാമല-1

കായക്കൊടി-1,

കൂത്താളി-1

ഒളവണ്ണ-1

* സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍

വില്യാപ്പള്ളി- 12

കോഴിക്കോട് കോര്‍പ്പറേഷന്‍- 11

നാദാപുരം-6

വടകര മുന്‍സിപ്പാലിറ്റി-3

പുതുപ്പാടി-3

മണിയൂര്‍-2

ചങ്ങരോത്ത്-1

ചെക്യാട്-1

തൂണേരി-1

ഏറാമല- 1

* ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍

വളയം-1

പെരുമണ്ണ-1

വടകര മുന്‍സിപ്പാലിറ്റി -1

കൊയിലാണ്ടി മുന്‍സിപ്പാലിറ്റി -1.

shortlink

Related Articles

Post Your Comments

Related Articles


Back to top button