Latest NewsCinemaNewsEntertainment

അഹാനയ്ക്ക് പിന്നാലെ അനുപമ പരമേശ്വരന്റെ ‘ലവ് ലെറ്റര്‍’; ഒരു അവാര്‍ഡ് തന്നോട്ടേ എന്ന് അഹാന

നടി അഹാന കൃഷ്ണയുടെ ആഹ്വാനം ആദ്യം തന്നെ ഏറ്റെടുത്തവരില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരനും.

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് തന്റെ ശബ്ദത്തിലെ ഓഡിയോ ട്രാക്ക് പിന്തുടര്‍ന്ന് ‘ലവ് ലെറ്റര്‍’ നല്‍കാനുള്ള നടി അഹാന കൃഷ്ണയുടെ ആഹ്വാനം ആദ്യം തന്നെ ഏറ്റെടുത്തവരില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരനും.

തന്നെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പെരുമാറിയാല്‍ അതിന്റെ ഭവിഷ്യത്ത് തനിക്കല്ല അത് ചെയ്യുന്നവര്‍ക്ക് തന്നെയാണെന്നുള്ള സന്ദേശം അവതരിപ്പിക്കുകയാണ് അനുപമ. അഹാനയുടെ ശബ്ദത്തിലെ ഓഡിയോ ട്രാക്കിന് സ്വന്തം വേര്‍ഷന്‍ അവതരിപ്പിക്കുകയാണ് അനുപമ പരമേശ്വരന്‍.

ഈ വീഡിയോ എന്തായാലും അഹാനക്ക് വളരെ ഇഷ്ടപ്പെട്ടു. “ഞാന്‍ ഒരു അവാര്‍ഡ് തന്നോട്ടെ? നീ എല്ലാത്തിലും നടത്തുന്ന പരിശ്രമം എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ശബ്ദം നിനക്ക് നന്നായി ചേരുന്നു” എന്ന സന്ദേശത്തോടെ അഹാന അഭിനന്ദനവും അറിയിക്കുന്നുണ്ട്.

മോശം രീതിയില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കുള്ള അഹാനയുടെ മറുപടി വീഡിയോക്ക് മലയാള സിനിമയില്‍ നിന്നും പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button