Latest NewsNewsIndia

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു … ചടങ്ങിനായി വന്‍ സന്നാഹങ്ങള്‍ : തറക്കല്ലിടുന്നത് 40 കിലോയുടെ വെള്ളി ഇഷ്ടിക കൊണ്ട് : ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയവൃത്തങ്ങള്‍

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു … ചടങ്ങിനായി വന്‍ സന്നാഹങ്ങള്‍. 40 കിലോ ഭാരമുള്ള വെള്ളി ഇഷ്ടിക കൊണ്ടാണ് തറക്കല്ലിടുന്നത് . ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയവൃത്തങ്ങള്‍. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിയ്ക്കും ചടങ്ങുകള്‍. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

read also : വാക്‌സിന്‍ വിജയം കണ്ടതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ലോകരാജ്യങ്ങളുടെ തിരക്ക്

അതോടൊപ്പം, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, നിതീഷ് കുമാര്‍, ഉദ്ധവ് താക്കറെ, അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇവരുള്‍പ്പെടെ 50 പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാകുമെന്ന് റാം മന്ദിര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജനങ്ങള്‍ക്കായി അയോദ്ധ്യയിലാകമാനം പടുകൂറ്റന്‍ ഇലക്ട്രോണിക് ബോര്‍ഡുകളും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ച് ക്ഷേത്രത്തിന്റെ ഭൂമിപൂജ കര്‍മ്മം പ്രദര്‍ശിപ്പിക്കും.

രാജ്യത്തെ ദേശീയ ടെലിവിഷനുകളും പരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്യും. രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അറിയിച്ചു. 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് പൊളിക്കലിലേക്ക് നയിച്ച രഥയാത്രയുടെ അമരക്കാരന്‍ എല്‍.കെ. അഡ്വാനിയും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button