Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത മഴ ; കോതമംഗലത്ത് ഉരുള്‍പൊട്ടി, ഫയര്‍ഫോയ്‌സ് വാഹനം വെള്ളത്തില്‍ മുങ്ങി, നിരവധി വീടുകളില്‍ വെള്ളം കയറി

കൊച്ചി: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴ. എറണാകുളം ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടി. കോതമംഗലത്ത് മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലുമാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഉരുളന്‍തണ്ണിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് വാഹനം വെള്ളത്തില്‍ മുങ്ങി. ഉരുളന്‍തണ്ണി ഭാഗത്ത് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സാധന സാമഗ്രികള്‍ ഒഴുകിപ്പോയി. ഇന്ന് മൂന്നു മണി മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.

അതേസമയം പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് ആനമൂളിയില്‍ ശക്തമായ മഴയില്‍ വലിയ നാശനഷ്ടം ഉണ്ടായി. മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ പല വീടുകളിലും വെള്ളം കയറി. ആനമൂളിയില്‍ വിജയന്‍ പൊട്ടിക്കല്‍, വില്ലന്‍ സെയ്ദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button