Latest NewsNewsInternational

വൈദ്യുതനിലയത്തില്‍ സ്ഫോടനം

ടെഹ്‌റാന്‍: വൈദ്യുത നിലയത്തില്‍ സ്‌ഫോടനം. ഇറാനിലെ സെന്‍ട്രല്‍ ഇസ്ഫാന്‍ പ്രവിശ്യയിലെ വൈദ്യുതി നിലയത്തില്‍ ഞായറാഴ്ച രാത്രിയിലാണ് ബോംബ് സ്‌ഫോടനംം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

Read Also : സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് എന്‍ഐഎയ്ക്ക് ലഭിയ്ക്കുന്നത് പുതിയതും ദുരൂഹവുമായ വിവരങ്ങള്‍ : സ്വര്‍ണക്കടത്തിന് സജീവമായി 20 ഹവാല സംഘങ്ങള്‍

അതേസമയം, സ്‌ഫോടനം നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് വിവരം. കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങളുടെ തകരാര്‍ പരിഹരിച്ചെന്നും അധികൃതര്‍ അറിയിച്ചു.

ഇറാനിലെ തന്നെ നാതന്‍സ് ആണവനിലയത്തില്‍ വന്‍ സ്‌ഫോടനമുണ്ടായി ദിവസങ്ങള്‍ക്കിപ്പുറമാണ് വൈദ്യുതി നിലയത്തിലും സ്‌ഫോടനമുണ്ടാകുന്നത്. ആരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button