KeralaLatest NewsNews

യുവതിയും കുട്ടികളും മരിച്ച നിലയില്‍: ഭര്‍ത്താവിനെ കാണാനില്ല

ന്യൂഡല്‍ഹി • ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലെ ശിവ് റാം പാർക്ക് പ്രദേശത്തെ വീട്ടിൽ 39 കാരിയായ യുവതിയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സംഭവം റിപ്പോർട്ട് ചെയ്തതു മുതൽ കാണാതായതിനാൽ യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

ഞായറാഴ്ച രാവിലെ 11.30 ഓടെ നിഹാൽ വിഹാർ പോലീസ് സ്റ്റേഷനിൽ ഒരു കോൾ ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രീതി, ഒൻപത് വയസുള്ള മകൻ, അഞ്ച് വയസുള്ള മകൾ എന്നിവരെ ശിവ് റാം പാർക്ക് പ്രദേശത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു സന്ദേശം.

പ്രീതിയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്താൻ ചുറ്റികയും കത്തിയും ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു.

ഫാക്ടറിയിൽ ജോലി ചെയ്യുന്ന പ്രീതിയുടെ ഭർത്താവ് ഗഗൻ ഇപ്പോൾ ഒളിവിലാണ്, ഫോണും സ്വിച്ച് ഓഫ് ആണ്. കൊലപാതക കേസ് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടര്‍) എ കോവാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button