KeralaLatest NewsNews

സ്വര്‍ണം പിടികൂടിയതിന് പിന്നാലെ മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നു: രേഖകള്‍ മാറ്റിയിട്ടെന്നും സംശയം: തെളിവായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ നിന്ന് സ്വർണം പിടികൂടിയതിന് പിന്നാലെ മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നതായി റിപ്പോർട്ട്. സ്വപ്ന ഫ്ളാറ്റില്‍നിന്ന് പോയതിന് തൊട്ടടുത്തദിവസമാണ് ഇവർ ഫ്ലാറ്റിലെത്തിയത്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സിസിടിവിയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഫ്ളാറ്റ് സമുച്ചയത്തിന്റെ താഴത്തെനിലയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ മുഖം മറച്ച നിലയിലാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേര്‍ തന്നെയാകും ഇവരെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റിലെത്തി രേഖകള്‍ എന്തെങ്കിലും മാറ്റിയിട്ടെന്നും സംശയമുണ്ട്.

Read also: കോവിഡ് രോഗം ആറുവിധം: ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ: ലക്ഷണങ്ങള്‍ ഇവയൊക്കെ

ഫ്ളാറ്റുടമയുടെ മകനില്‍നിന്ന് എന്‍ഐഎ സംഘം വിവരം ശേഖരിച്ചു. ഫ്ളാറ്റ് സമുച്ചയത്തിലെ ക്യാമറാദൃശ്യങ്ങള്‍ അടങ്ങിയ കംപ്യൂട്ടർ ഹാര്‍ഡ് ഡിസ്കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. ജൂലായ് അഞ്ചിന് സ്വപ്ന താമസസ്ഥലത്ത് നിന്നു മാറിയിരുന്നു. ഇതിനുമുൻപുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറില്‍ ഫ്ളാറ്റില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button