Latest NewsNewsIndia

ഊഷ്മാവ് കുറയുന്നത് രോഗം വ്യാപിക്കാൻ കാരണമാകും: തണുപ്പ് കാലത്ത് രോഗികൾ കൂടുമെന്ന് റിപ്പോർട്ട്

ഭുവനേശ്വര്‍: കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമായ അവസ്ഥയാണെന്ന് പഠനറിപ്പോർട്ട്. ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐഐടിയിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍ ആൻഡ് ക്ലൈമറ്റ് സയന്‍സസും എയിംസിലെ മൈക്രോബയോളജി വകുപ്പും ചേര്‍ന്നാണു പഠനം നടത്തിയിരിക്കുന്നത്. ശൈത്യകാലമെത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read also: കോവിഡിന് പിന്നാലെ കടലാക്രമണവും; ആകെ വലഞ്ഞ് തീരദേശമേഖല

താപനില ഒരു ഡിഗ്രി ഉയരുന്നത് കോവിഡ് കേസുകളില്‍ 0.99 ശതമാനം കുറവുണ്ടാക്കും. അതേസമയം ഈര്‍പ്പത്തിന്റെ അളവില്‍ 10 ശതമാനം വര്‍ധനവുണ്ടായാല്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് പെട്ടെന്നാകുമെന്നാണ് പഠനം. കാലവര്‍ഷവും അതിനു ശേഷം ശൈത്യകാലവും എത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവില്‍ സാരമായ വ്യതിയാനം ഉണ്ടാകും. ഇതു രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button