KeralaLatest NewsNews

സ്വപ്‌ന സുരേഷ് സുഹൃത്തിനെ ഏല്‍പിച്ച ബാഗില്‍നിന്ന് 40 ലക്ഷം രൂപയില്‍ നിന്ന് 26 ലക്ഷം രൂപ കാണാനില്ല : കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുഹൃത്തിനെ ഏല്‍പിച്ച ബാഗില്‍നിന്ന് 26 ലക്ഷം രൂപ കാണാനില്ലെന്ന്. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോകുന്നതിന് മുമ്പാണ് സ്വപ്ന ബാഗ് കൈമാറിയത്. കസ്റ്റംസിന്റെ തിരുവനന്തപുരത്തെ തെളിവെടുപ്പിനിടെ ബാഗ് കണ്ടെത്തിയിരുന്നു. 40 ലക്ഷം രൂപ ഏല്‍പിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി. എന്നാല്‍, ബാഗ് പരിശോധിച്ചപ്പോള്‍ 14 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇതുസംബന്ധിച്ച് കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്. ചില ഫോണുകളും കണ്ടെത്തിയിരുന്നു. ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Read Also : സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലെത്തിയതായി വിവരം : സിസി ടിവി ദൃശ്യത്തിലും മുഖം മറച്ച നാലുപേര്‍ : അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ

ഇതുസംബന്ധിച്ച് സരിത്തിനെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് കസ്റ്റംസ്. ബാഗ് ആരാണ് എത്തിച്ചതെന്നതുള്‍പ്പെടെ കാര്യങ്ങള്‍ സരിത്തിന് അറിയാമെന്നാണ് കരുതുന്നത്. അതിനുകൂടിയാണ് സരിത്തിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് അപേക്ഷ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button