KeralaCinemaLatest NewsNews

മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു..വധു മമ്മൂക്കയുടെ ബന്ധു!

വിവാഹം ഓഗസ്റ്റ് അഞ്ചിന് നടക്കുമെന്നാണ് റോഷന്‍ ബഷീര്‍ വ്യക്തമാക്കിയത്

മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. ഫര്‍സാനയെന്നാണ് വധുവിന്റെ പേര്. LLB പൂര്‍ത്തിയാക്കിയ ഫര്‍സാനയുമായുള്ള വിവാഹം ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതിരിക്കുകയാണെങ്കില്‍ ഓഗസ്റ്റ് അഞ്ചിന് നടക്കുമെന്നാണ് റോഷന്‍ ബഷീര്‍ വ്യക്തമാക്കിയത്.

ഫര്‍സാന മമ്മൂക്കയുടെ ബന്ധുവാണെന്നും റോഷന്‍ വ്യക്തമാക്കി. മമ്മൂക്കയുടെ അങ്കിളിന്റെ കൊച്ചുമകളാണ് ഫര്‍സാന. റോഷന്റെ സഹോദരിയുടെ സുഹൃത്തായ ഫര്‍സാനയെ ഒന്നു രണ്ടു വട്ടം കണ്ടിട്ടുള്ള റോഷനും ഫര്‍സാനയും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും ചേര്‍ന്ന് തീരുമാനിച്ചതാണ്. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് പ്രണയിച്ചു തുടങ്ങിയതെന്നും റോഷന്‍ വ്യക്തമാക്കി.
പ്ലസ് ടു എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്ന് വന്ന റോഷന്‍ പിന്നീട് ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്‌സ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തുടര്‍ന്നാണ് മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ വരുണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷന്‍ അഭിനയിച്ചു. വിജയ് നായകനായ ഭൈരവയിലും താരം അഭിനയിച്ചു. RX 100 ഫെയിം പായല്‍ രാജ്പുതിനൊപ്പം അഭിനയിക്കുന്ന 5 W’s എന്ന തെലുങ്ക് ചിത്രമാണ് റോഷന്റെ അടുത്ത ചിത്രം.

shortlink

Post Your Comments


Back to top button