KeralaLatest NewsNews

മാമോദിസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്: ഏഴ് വൈദികര്‍ നിരീക്ഷണത്തിൽ: നൂറോളം പേരെ കണ്ടെത്താൻ ശ്രമം

പത്തനംതിട്ട: ത്തനംതിട്ട പ്രക്കാനത്ത് മാമോദിസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്. ഇതിന്റെ പശ്ചാത്തലത്തിൽ ഏഴ് വൈദികര്‍ നിരീക്ഷണത്തിലാക്കി. നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു.പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് ചടങ്ങ് നടന്നത്.

Read also: 58 രൂപയോളം വിലയുള്ള മുന്തിയ ഇനം മട്ടയരി 11.60 രൂപ; ഒരു പാക്കറ്റ് പാലിന് വെറും അഞ്ചു രൂപ; ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 44 രൂപയും ! ; വിലക്കയറ്റത്തിന് ലോക്കിട്ട് കേരളത്തിലെ ഒരു പഞ്ചായത്ത്

കാറ്ററിംഗുകാരെ സദ്യ വിളമ്പന്‍ സഹായിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം ഉള്ളതായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button