Latest NewsUAENewsGulf

യു.എ.ഇയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു : ബലിപെരുന്നാള്‍ തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

അബുദാബി • ദുല്‍ഹജ്ജ് മാസപ്പിറവി യു.എ.ഇ ആകാശത്ത് കണ്ടതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച (ജൂലൈ 21) രാവിലെ 11: 30 ന് അൽ ഐനിലെ ജെബൽ ഹഫീത്തിന്റെ മുകളിൽ നിന്ന് പകര്‍ത്തിയ ചന്ദ്രക്കലയുടെ ചിത്രം ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തുവിട്ടു.

ദുല്‍ഹജ്ജ് മാസത്തിലെ പത്താം നാളിലാണ്‌ ഈദ് അൽ അദ ആഘോഷിക്കുന്നത്. അങ്ങനെയെങ്കില്‍ ജൂലൈ 31 ന് ആയിരിക്കും യു.എ.ഇയിലെ ബലിപെരുന്നാള്‍.

യു.എ.ഇ അധികൃതര്‍ ബലിപെരുന്നാള്‍ തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരം ദുല്‍ ഹജ്ജ് മാസത്തിന്റെ ചന്ദ്രക്കല നിരീക്ഷിക്കാന്‍ സൗദി അറേബ്യയിലെ സുപ്രീം കോടതി രാജ്യമെമ്പാടുമുള്ള മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരുന്നു.

അറഫാത്ത് ദിനം വ്യാഴാഴ്ച (ജൂലൈ 30) വരുമെന്നും ജൂലൈ 31 വെള്ളിയാഴ്ചയാണ് ഈദ് അൽ അദാ അവധി ദിനമെന്നും സൗദി സുപ്രീം കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button