COVID 19KeralaLatest NewsNews

ക്വാറന്റൈൻ കേന്ദ്രത്തിലെ കെയർടേക്കറെ ആക്രമിച്ച പ്രതികൾ പിടിയിൽ

അഞ്ചൽ : കൊല്ലം ജില്ലയിലെ അഞ്ചലിലെ അർച്ചന ഹോട്ടലിലെ പെയിഡ് ക്വാറന്റൈൻ സെന്ററിലെ കെയർ ടേക്കറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. അഞ്ചൽ ഈസ്റ്റ് ​ഗവ. സ്കൂളിലെ ജീവനക്കാരനുമായ അഞ്ചൽ പനച്ചിവിള സിന്ധു ഭവനിൽ ​ സജുകുമാറിനെ (42) ആക്രമിച്ച കേസിലെ പ്രതികളായ അഞ്ചൽ പനയഞ്ചേരി നാരയണീയത്തിൽ അരുൺ (37) പനയഞ്ചേരി വടക്കേവിള വീട്ടിൽ സിബു (37) അഞ്ചൽ പനയംഞ്ചേരി വടക്കേടത്ത് മഠത്തിൽ സലിൻ ശങ്കർ (20) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.

ക്വാറന്റൈൻ കേന്ദ്രത്തിനോടടുത്തുള്ള ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവർ ക്യൂ പാലിക്കാനാവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണ കാരണം. അഞ്ചൽ പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button