KeralaNewsIndia

അഭിഭാഷകനായ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി

ജംഷഡ്പൂര്‍• ഝാർഖണ്ഡിലെ ജംഷഡ്പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ഒരു സംഘം കുത്തികൊലപ്പെടുത്തി. അഭിഭാഷകനായിരുന്ന പ്രകാശ് യാദവ് (29) ആണ് കൊല്ലപ്പെട്ടത്.

പ്രകാശ് യാദവിനെ ബിർസാനഗർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച രാത്രി ചിലർ വിളിച്ചുവരുത്തിതുടർന്ന് ഇയാളെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ജാട്ട് പറഞ്ഞു.

ഭൂമാഫിയയ്ക്കെതിരെ പ്രകാശ് യാദവ് അടുത്തിടെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

പഴയ ഝാർഖണ്ഡ് വികാസ് മോർച്ച (പ്രജാന്ത്രിക) അംഗമായിരുന്നു യാദവ് പിന്നീട് ബിജെപിയിൽ ചെരുകയായിരുന്നു.

കൊലപാതകത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘ്‌ബർ ദാസ് പോലീസുകാരുടെ അശ്രദ്ധമൂലമാണ് യാദവിന് ജീവന്‍ നഷ്ടമായതെന്നും പറഞ്ഞു.

സംഭവത്തിന് പിന്നിലുള്ളവരെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ ബി.ജെ.പി തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button