Latest NewsIndia

സിദ്ധരാമയ്യയ്ക്കെതിരെ പോസ്റ്റ് ഇട്ട ബിജെപി പ്രവർത്തക അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി കോളേജ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ കോളേജ് ശുചിമുറിയിൽ വച്ച് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിലാണ് ഇവർ ട്വീറ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ ഹനമന്ത്രയ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശകുന്തളയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത ശകുന്തള എന്ന പ്രവർത്തക സംഭവത്തെ ഭരണകക്ഷിയുടെ കുട്ടികളി എന്ന് കുറ്റപ്പെടുത്തി. ഇതുപോലുള്ള വിഷയത്തിൽ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്ന് സിദ്ധരാമയ്യയോട് ഇവർ ചോദിച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന. കുടുംബത്തെ വലിച്ചിഴച്ചു എന്നാണ് കോൺഗ്രസ് പ്രവർത്തകർ ഇതിന്റെ കാരണമായി പറയുന്നത്.

അതേസമയം, ഉഡുപ്പി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികൾ കുളിക്കുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങൾ സഹപാഠികളായ പെൺകുട്ടികൾ വീഡിയോ എടുത്തു. ശുചിമുറിയിൽ വീഡിയോ ക്യാമറകൾ സ്ഥാപിച്ചതിന് വിദ്യാർത്ഥിനികളായ അലിമത്തുൽ ഷൈഫ, ഷബാനാസ്, ആലിയ എന്നിവരെ കോളേജ് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആക്ടിവിസ്റ്റ് രശ്മി സാമന്ത് സർക്കാരിനെതിരെ രൂക്ഷമായി ട്വീറ്റ് ചെയ്തു.

ഹിന്ദു പെൺകുട്ടികളെ നഗ്ന ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തെന്നായിരുന്നു ഇവരുടെ ട്വിറ്റ്. അതേസമയം കേസിൽ വർഗീയ കോണുകളുണ്ടെന്ന വാദം പോലിസ് നിഷേധിച്ചു . പിന്നീട്, ട്വീറ്റ് ചെയ്തതിന് ഭീഷണിപ്പെടുത്താൻ പോലീസുകാർ വീട്ടിൽ വന്നതായി രശ്മി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം കർണാടകയിലെ കോൺഗ്രസ് സർക്കാർ ‘സ്ഥാപനത്തിലെ പീഡനങ്ങൾക്കെതിരെ നിലകൊണ്ടതിന് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു’ എന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button