COVID 19Latest NewsKeralaNews

കോവിഡ് വ്യാപനം തീരദേശങ്ങളെ കേന്ദ്രീകരിച്ച് : തീരദേശ മേഖലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍

എറണാകുളം: കോവിഡ് വ്യാപനം തീരദേശങ്ങളെ കേന്ദ്രീകരിച്ച് . എറണാകുളം ജില്ലയിലെ തീരദേശ മേഖലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലയിലെ തീരദേശമേഖലയിലെ അടിയന്തര ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കടല്‍ക്ഷോഭത്തിന്റെയും കോവിഡ് രോഗവ്യാപനത്തിന്റെയും സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തീരപ്രദേശങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.

read also : പ്രതിരോധ പ്രവര്‍ത്തനത്തില്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ്: കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ചെല്ലാനം പഞ്ചായത്തിന് അടിയന്തര ധനസഹായമായി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവ് തീരുന്ന സാഹചര്യവും ഹാര്‍ബറുകളിലെ സാഹചര്യങ്ങളും വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button