Latest NewsNewsOman

ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാൻ

മസ്‌ക്കറ്റ്: വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ലോക്ഡൗണ്‍ ദിവസങ്ങളില്‍ രാത്രി എഴു മുതല്‍ പുലര്‍ച്ചെ ആറു വരെ കാല്‍നടയാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരിൽ നിന്നും 100 റിയാല്‍ പിഴ ഈടാക്കും. രാത്രി എഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ പൂര്‍ണമായ സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പകല്‍ സമയങ്ങളില്‍ അതത് ഗവര്‍ണറേറ്റുകളിലെ ജോലി സ്ഥലങ്ങളില്‍ പോകുന്നതിന് വിലക്കില്ല. ഗവര്‍ണറേറ്റുകള്‍ക്കിടയിൽ പാല്‍, പച്ചക്കറികള്‍, മാംസം തുടങ്ങിയ ഉത്പന്നങ്ങള്‍ വിൽക്കുന്ന വാഹനങ്ങള്‍, ഇന്ധനം, പാചകവാതക ട്രക്കുകള്‍ എന്നിവക്ക് രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ പെര്‍മിറ്റോടെയുള്ള സഞ്ചാരത്തിന് അനുമതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button