Latest NewsIndia

രാജ്യസഭയിലെ പുതിയ ബി.ജെ.പി എം.പിമാര്‍ക്ക് മൂന്ന് നി‌ര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, “ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം “

പൊതുപ്രവര്‍ത്തനത്തെക്കുറിച്ച്‌ പുതിയ എംപിമാര്‍ക്കുള്ള കാഴ്ചപ്പാടും അവരുടെ അതിയായ താത്പര്യവും ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുമായുള്ള ബന്ധം എപ്പോഴും നിലനിര്‍ത്തുക, ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കി നവമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുക, സര്‍ക്കാരിന്റെ നയ സമീപനങ്ങളെപ്പറ്റി വ്യക്തമായ അവബോധമുണ്ടാക്കുക എന്നിവയായിരുന്നു നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുകൊണ്ട് പാര്‍ലമെന്റിലും ജനങ്ങള്‍ക്കിടയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

പൊതുപ്രവര്‍ത്തനത്തെക്കുറിച്ച്‌ പുതിയ എംപിമാര്‍ക്കുള്ള കാഴ്ചപ്പാടും അവരുടെ അതിയായ താത്പര്യവും ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. പുതിയ ബി.ജെ.പി എം.പിമാരെല്ലാം ആ സ്ഥാനത്തിന് അര്‍ഹരാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിന് അവരെല്ലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൈനയ്ക്ക് തിരിച്ചടി നൽകാൻ 100 ഏക്കറില്‍ കളിപ്പാട്ട നഗരമൊരുക്കി ഉത്തര്‍പ്രദേശ്, ജോലി ലഭിക്കുന്നത് പതിനായിരങ്ങള്‍ക്ക്

പാര്‍ലമെന്റ് നടപടികളില്‍ എം.പിമാര്‍ കൃത്യമായി പങ്കെടുക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുകയും വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.രാജ്യസഭയിലെ 24 സീറ്റുകളിലേക്ക് ജൂണ്‍ 19-ന് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button