CinemaLatest NewsEntertainment

തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുത്

എഫ്ബിയിലെ പുതിയ അഴിമതിയെ സൂക്ഷിക്കണം. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും പേരും ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് നിര്‍മ്മിക്കും.

സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യാജ അക്കൌണ്ടുകള്‍ വ്യാപകമാകുകയാണ്. നടി ഭാവന തന്റെ വ്യാജ അക്കൌണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യാജന്മാരെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ വിനീത്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റോ മെസേജോ വന്നാല്‍ സ്വീകരിക്കരുതെന്ന് വിനീത് പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ മുന്നറിയിപ്പ്

എഫ്ബിയിലെ പുതിയ അഴിമതിയെ സൂക്ഷിക്കണം. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും പേരും ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് നിര്‍മ്മിക്കും. ശേഷം ആ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കും. തുടര്‍ന്ന് ഇത്തരക്കാര്‍ നിങ്ങളെ ജയിലിലാക്കാന്‍ പാകത്തിനുള്ള പോസ്റ്റുകളിടും. സുഹൃത്തുക്കളില്‍ നിന്നും പണം കടം ചോദിക്കും. അതുകൊണ്ട് സൂക്ഷിക്കണം .അതിനാല്‍ തന്റെ പേരിലുളള അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്നും തനിക്ക് ഒരു എഫ്ബി അക്കൗണ്ട് മാത്രമാണുള്ളത്. പുതിയ അക്കൗണ്ട് ഉണ്ടാക്കാനുള്ള പ്ലാനുമില്ലെന്നും വിനീത് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button