Latest NewsNewsIndia

കൊവാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു: ഇന്ന് ട്രയലിന് വിധേയരാക്കുന്നത് അഞ്ച് പേരെ

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് 19 വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ന് ഡല്‍ഹി എയിംസിൽ നടക്കും. അഞ്ച് പേരിലാണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ആരോഗ്യപൂര്‍ണരായ 100 പേരിലാണ് ആദ്യ ഘട്ട ട്രയല്‍ നടക്കുന്നത്. പത്ത് പേരില്‍ ആദ്യം വാക്സിന്‍ പരീക്ഷണം നടത്തിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എത്തിക്സ് കമ്മിറ്റി പരീഷണ റിപ്പോര്‍ട്ട് പരിശോധിച്ച്‌ സുരക്ഷ ഉറപ്പുവരുത്തും. തുടർന്നാണ് മറ്റുള്ളവരിൽ പരീക്ഷണം നടത്തുന്നത്.

Read also: വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടി: വിമർശനവുമായി ജോയ് മാത്യു

ഡയബറ്റീസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വൃക്ക – കരള്‍ രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 50 ഓളം വ്യത്യസ്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് പൂര്‍ണ ആരോഗ്യത്തോടെയുള്ള വോളന്റിയര്‍മാരെ തിരഞ്ഞെടുത്തിരിക്കുന്നത്.കൊവാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3,500 ഓളം പേരാണ്. ഇന്ത്യയില്‍ എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് കൊവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഐ.സി.എം.ആര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button