KeralaLatest NewsNews

വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടി: വിമർശനവുമായി ജോയ് മാത്യു

വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടിയാണ് സ്വർണക്കടത്തുകേസെന്ന് ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബ്-താഹാ ഫസല്‍ എന്നിവരെക്കുറിച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽഎങ്ങിനെ തെറ്റുപറയാനാകുമെന്നും ജോയ് മാത്യു പറയുന്നു.

Read also: കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ: കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്ന് എ.കെ ബാലന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“ഒരമ്മയുടെ കണ്ണുനീരിനുകടലുകളിൽഒരു രണ്ടാം പ്രളയംആരംഭിക്കാൻ കഴിയും മകനേ കരുണയുള്ള മകനേ ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്നീ ബലിയായത് ?”

പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അർഥവത്താണീവരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !

അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽഎങ്ങിനെ തെറ്റുപറയാനാകും ?

shortlink

Related Articles

Post Your Comments

Related Articles


Back to top button