COVID 19KeralaLatest NewsNews

കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗബാധ

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെ‍ഡിക്കൽ കോളേജിൽ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. .

കഴിഞ്ഞദിവസം രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് പേര്‍ക്ക് മെഡിക്കല്‍ കോളേജില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാവാം പിജി ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണുള്ളത്.

അതേസമയം കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കി. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button