COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 1078 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : ചികിത്സയിലുള്ളത് 9458 പേർ

തിരുവനന്തപുരം • കേരളത്തിൽ 1078 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് 222 പേർക്കും, കൊല്ലത്ത് 106 പേർക്കും, എറണാകുളത്ത് 100 പേർക്കും, മലപ്പുറത്ത് 89 പേർക്കും, തൃശൂരിൽ 83 പേർക്കും, ആലപ്പുഴയിൽ 82 പേർക്കും, കോട്ടയത്ത് 80 പേർക്കും, കോഴിക്കോട് 67 പേർക്കും, ഇടുക്കിയിൽ 63 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 51 പേർക്കും, കാസർകോട് 47 പേർക്കും, പത്തനംതിട്ടയിൽ 27 പേർക്കും, വയനാട് 10 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ജൂലൈ 21ന് മരണമടഞ്ഞ കൊല്ലം ജില്ലയിലെ റഹിയാനത്ത് (58), കണ്ണൂർ ജില്ലയിലെ സദാനന്ദൻ (60) എന്നിവരുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രൻ (73), കോഴിക്കോട് ജില്ലയിലെ കോയൂട്ടി (57), എറണാകുളം ജില്ലയിലെ ലക്ഷ്മി കുഞ്ഞൻപിള്ള (79) എന്നിവരും മരണമടഞ്ഞു. ഇതോടെ മരണം 50 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 65 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 206, കൊല്ലം 103 , എറണാകുളം 98, കോഴിക്കോട് 56, കോട്ടയം 52, ഇടുക്കി 49, ആലപ്പുഴ 46, കാസർഗോഡ് 41, തൃശൂർ, പാലക്കാട് ജില്ലകളിൽ 40 വീതം, മലപ്പുറം 29, പത്തനംതിട്ട 24, കണ്ണൂർ 12, വയനാട് 3 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗബാധ.

32 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 7 വീതം, ഇടുക്കി ജില്ലയിലെ 6, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, പത്തനംതിട്ട, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി. ജവാൻമാർക്കും, തൃശൂർ ജില്ലയിലെ 12 ഫയർഫോഴ്സ് ജീവനക്കാർക്കും, 9 കെ.എസ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളത്തെ 95 പേരുടെയും, തിരുവനന്തപുരത്തെ 60 പേരുടെയും, പാലക്കാട്ടെ 45 പേരുടെയും, ആലപ്പുഴയിൽ 39 പേരുടെയും, കാസറഗോഡ് 36 പേരുടെയും, കൊല്ലത്ത് 31 പേരുടെയും, മലപ്പുറത്ത് 30 പേരുടെയും, കോട്ടയത്ത് 25 പേരുടെയും, ഇടുക്കിയിൽ 22 പേരുടെയും, തൃശൂരിൽ 21 പേരുടെയും, കോഴിക്കോട് 16 പേരുടെയും, കണ്ണൂരിൽ 7 പേരുടെയും, വയനാട് 5 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 9458 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 6596 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,117 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,48,763 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 9354 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1070 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,12,266 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9159 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,07,066 സാമ്പിളുകൾ ശേഖരിച്ചതിൽ 1,02,687 എണ്ണം നെഗറ്റീവ് ആയി.

20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ (കണ്ടെയ്ൻമെന്റ് സോൺ 3), തിരുവള്ളൂർ (5, 6, 10), താമരശേരി (9), മുക്കം (29, 30), തൃശൂർ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂർ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പൂണ്ണിത്തുറ (5), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15), കുമ്പടാജെ (6, 7, 9), കണ്ണൂർ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാർഡുകളും), നിലമേൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8), കോട്ടയം ജില്ലയിലെ വൈക്കം മുൻസിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മരുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂർ (3, 12, 13, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോർക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂർ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ 428 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button