Latest NewsIndia

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്, ​​ ​പ​ണം​​ ​പൗ​ര​ത്വ​ ​ബി​ല്ലി​നെ​തി​രാ​യി​ ​ഡ​ല്‍​ഹി​യി​ലും​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ​ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് ​സം​ശ​യം, അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ന​യ​ത​ന്ത്ര​ ​ചാ​ന​ല്‍​ ​വ​ഴി​ ​ക​ട​ത്തി​യ​ ​സ്വ​ര്‍​ണം​ ​വി​റ്റു​കി​ട്ടി​യ​ ​പ​ണം​ ​കേ​ന്ദ്ര​ ​സ​ര്‍​ക്കാ​ർ പാസാക്കിയ​ ​പൗ​ര​ത്വ​ ​ബി​ല്ലി​നെ​തി​രാ​യി​ ​ഡ​ല്‍​ഹി​യി​ലും​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ​ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് ​സം​ശ​യം.​ ​ഇ​തേ​ക്കു​റി​ച്ച്‌ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ 20​ ​ത​വ​ണ​യാ​യി​ 112​ ​കി​ലോ​ ​സ്വ​ര്‍​ണ​മാ​ണ് ​ഇതുവരെ ​ ​ക​ട​ത്തി​യ​തെ​ന്ന​ ​വി​വ​ര​വും​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​തു​ട​ര്‍​ന്നാ​ണ് ​സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ലൂ​ടെ​ ​കി​ട്ടി​യ​ ​പ​ണം​ ​ഇ​ത്ത​രം​ ​ചി​ല​ ​പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് ​ഉ​പ​യോ​ഗി​ച്ച​താ​യി​ ​സം​ശ​യ​മു​യ​ര്‍​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ന​യ​ത​ന്ത്ര​ ​ചാ​ന​ല്‍​ ​വ​ഴി​ 30​ ​കി​ലോ​ ​സ്വ​ര്‍​ണം​ ​ക​ട​ത്തി​യ​ ​കേ​സി​ല്‍​ ​അ​റ​സ്‌​റ്റി​ലാ​യ​ ​പ്ര​തി​ക​ള്‍​ ​മുമ്പും ​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​ന​ട​ത്തി​യ​താ​യും ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.ഡ​ല്‍​ഹി,​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പൗ​ര​ത്വ​ ​ബി​ല്‍​ ​വി​രു​ദ്ധ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​റ​സ്റ്റി​ലാ​യ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​സൂ​ച​ന​ ​ല​ഭി​ച്ച​തെ​ന്ന​ ​ചി​ല​ ​ദേ​ശീ​യ​ ​പ​ത്ര​ങ്ങ​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​മൊ​ഴി​ ​അ​നു​സ​രി​ച്ച്‌ ​വിദേശങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ ​ഫ​ണ്ടു​ക​ളു​ടെ​ ​വ​ര​വി​നെ​ ​കു​റി​ച്ച്‌ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പൗ​ര​ത്വ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​ ​അ​റ​സ്റ്റി​ലാ​യ​ ​മ​ല​യാ​ളി​ ​യു​വാ​വി​ല്‍​ ​നി​ന്നാ​ണ് ​വി​ദേ​ശ​ ​ഫ​ണ്ട് ​സം​ബ​ന്ധി​ച്ച​ ​നി​ര്‍​ണാ​യ​ക​ ​വി​വ​ര​ങ്ങ​ള്‍​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ​ല​ഭി​ച്ച​ത്.​ ​കേ​ര​ള​ ​പൊ​ലീ​സ് ​ന​ല്‍​കി​യ​ ​വി​വ​ര​ത്തെ​ ​തു​ട​ര്‍​ന്നാ​യി​രു​ന്നു​ ​യു.​പി​യി​ല്‍​ ​ഇ​യാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പൗ​ര​ത്വ​ ​ബി​ല്ലി​നെ​തി​രാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ഗ​ള്‍​ഫി​ല്‍​ ​നി​ന്ന് ​ഫ​ണ്ട് ​ന​ല്‍​കി​യ​ ​ചി​ല​ ​സം​ഘ​ട​ന​ക​ളെ​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​ ​ശ​ക്ത​മാ​യ​ ​നെ​റ്റ്‌​വ​ര്‍​ക്കു​ള്ള​ ​ഈ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​കേ​ര​ള​ത്തി​ലേ​ക്ക് ​സ്വ​ര്‍​ണം​ ​ക​ട​ത്തി​യ​തെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​ഉ​റ​ച്ചു​ ​വി​ശ്വ​സി​ക്കു​ന്നു.​ ​

പൗ​ര​ത്വ​ ​ബി​ല്ലി​നെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് ​പ​ണം​ ​ന​ല്‍​കു​ന്ന​ ​ഗ​ള്‍​ഫി​ലെ​ ​മൂ​ന്ന് ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ചി​ല​ ​മ​ല​യാ​ളി​ക​ള്‍​ക്ക് ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ​പ​ണം​ ​ക​ണ്ടെ​ത്തു​ന്ന​ ​സം​ഘ​ട​ന​ക​ളെ​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​ഡി.​ജി.​പി​യും​ ​പ​റ​യു​ന്നു.നി​രീ​ക്ഷ​ണ​ ​വ​ല​യ​ത്തില്‍ ന​യ​ത​ന്ത്ര​ ​ചാ​ന​ല്‍​ ​വ​ഴി​യു​ള്ള​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​നേ​ര​ത്തെ​ ​ത​ന്നെ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ ​

ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചി​ല​ ​റാ​ക്ക​റ്റു​ക​ളും​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ​ന​യ​ത​ന്ത്ര​ചാ​ല്‍​ ​വ​ഴി​ ​സ്വ​ര്‍​ണം​ ​ക​ട​ത്തു​ന്ന​ ​ചി​ല​ ​സം​ഘ​ട​ന​ക​ള്‍​ ​കേ​ന്ദ്ര​ ​ഏ​ജ​ന്‍​സി​ക​ളു​ടെ​ ​ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ല്‍​ ​ആ​യി​രു​ന്നെ​ന്ന് ​വി​ശ്വ​സ്ത​ ​വൃ​ത്ത​ങ്ങ​ള്‍​ ​വെ​ളി​പ്പെ​ടു​ത്തി.​ ​തു​ട​ര്‍​ന്നാ​ണ് ​കേ​ന്ദ്ര​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​കേ​ര​ള​ത്തി​ലെ​ ​ക​സ്‌​റ്റം​സ് ​യൂ​ണി​റ്റു​മാ​യി​ ​നി​ര​ന്ത​രം​ ​സ​മ്പ​ര്‍​ക്കം​ ​പു​ല​ര്‍​ത്തി​വ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button