COVID 19KeralaLatest NewsNews

സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബി.ജെ.പി : സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ

തിരുവനന്തപുരം • സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബിജെപി. വീണ്ടും കേരളം മുഴുവൻ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും പട്ടിണിമരണങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പറഞ്ഞു. കോവിഡ് രോഗ വ്യാപനം തടയുന്നതിന് ഫലപ്രദമായ മറ്റു മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. പി സി ആർ പരിശോധനകൾ വ്യാപകമാക്കണം. ആൻ്റി ജൻ പരിശോധനയിൽ 60 ശതമാനം മാത്രം കൃത്യതയാണ് പറയുന്നത്. അതിനാൽ പിസി ആർ പരിശോധനയാണ് നടത്തേണ്ടത്. ജൂലായ് 27 ന് മുമ്പ് സ്വകാര്യ മെഡിക്കൽ കോളേജിലടക്കം പി സി ആർ പരിശോധനാ സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയെങ്കിലും കേരളം ഇക്കാര്യത്തിൽ നടപടിയിലേക്കെത്തിയിട്ടില്ല. തിരുവനന്തപുരത്ത് സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞെന്ന് സർക്കാർ തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് രാവിലെയും വൈകിട്ടും മെഡിക്കൽ ബുളളറ്റിൻ ഇറക്കണം. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വരെ രോഗവിവരം അറിയാൻ കാത്തിരിക്കുന്നത് അപകടകരമാണ്. സമയം വൈകൽ രോഗം വ്യാപനം വർദ്ധിപ്പിക്കും. ഇപ്പോൾ പിസിആർ പരിശോധന ഫലം വരാൻ വൈകുന്നുണ്ട്. ഇതും സ്ഥിതി ഗുരുതരമാക്കും.

കീം പരീക്ഷയിൽ പങ്കെടുത്തവർക്ക് രോഗം വ്യാപിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടുകൊണ്ടാണ്. അതിനു രക്ഷിതാക്കളുടെ പേരിൽ കേസ് എടുത്തത് അംഗീകരിക്കാനാകില്ല. അത്തരത്തിലെടുത്ത കേസുകൾ പിൻവലിക്കണമെന്ന് സർവകക്ഷി യോഗത്തിൽ ബിജെപി ആവശ്യപ്പെട്ടു.

മറ്റു സ്ഥലങ്ങളിൽ പഠിച്ച് കേരളത്തിലേക്ക് വരുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് കേരളത്തിൽ ചികിത്സ നടത്താനും ജോലി ചെയ്യാനുമുള്ള അവസരം വേഗത്തിൽ സൃഷ്ടിക്കണമെന്നും ജോർജ് കുര്യൻ യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button