KeralaLatest NewsNews

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈമൺ ജെയ്ക്ക് പാലായുടെ സ്നേഹാദരവ്

പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ്റെ കുടുംബത്തിനു മാണി സി കാപ്പൻ എം എൽ എ യുടെ സ്നേഹാദരവ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സൈമൺ ജെയുടെ കുടുംബത്തെയാണ് മാണി സി കാപ്പൻ എം എൽ എ ആദരിച്ചത്. കാർഗിൽ വിജയദിനത്തോടനുബന്ധിച്ചാണ് എം എൽ എ യുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്.

രാജ്യത്തിനുവേണ്ടി സ്വജീവൻ സമർപ്പിച്ച സൈനികർ വിസ്മരിക്കപ്പെടാൻ പാടില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. സൈമൺ ജെയെ പോലുള്ളവരുടെ ധീരത രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈമൺ ജെയുടെ വിധവ ഷൈലജ സൈമണിനെ മാണി സി കാപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്നു പാലായുടെ ആദരവും സമ്മാനിച്ചു.ഷൈലജ സൈമൺ, മകൾ സൗമ്യ, ഷൈലജയുടെ മാതാപിതാക്കളായ ചെല്ലൻ, സരസമ്മ എന്നിവർ ആദരവ് ഏറ്റുവാങ്ങി.

കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, കെ ഒ രഘുനാഥ്, ജെറി തുമ്പമറ്റം, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, തങ്കച്ചൻ മുളങ്കുന്നം, സിബി അഴകൻപറമ്പിൽ, സതീഷ് കെ ബി, സജി പുളിക്കൻ, ജയ്മോൻ നടുവിലേക്കൂറ്റ്, വി എസ് തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈമൺ ജെ 2000 ഏപ്രിൽ 25നാണ് വീരമൃത്യു വരിച്ചത്. രാഷ്ട്രീയ റൈഫിൾസിലായിരുന്നു. ഗോളിബാഗ് എം ടു 4211 ൽ ശത്രുക്കളുമായി നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. മരണശേഷം നാട്ടിലെത്തിച്ച ഭൗതികശരീരം കൊണ്ണിയൂർ സെൻ്റ് തെരേസാ ലാറ്റിൻ പള്ളിയിൽ സംസ്കരിച്ചു.

തിരുവനന്തപുരം കൊണ്ണിയൂർ സ്വദേശിയായ സൈമണിൻ്റെ വിധവ ഷൈലജയ്ക്ക് 2002 പാലാ കൊല്ലപ്പള്ളിൽ കേന്ദ്ര സർക്കാർ പെട്രോൾ പമ്പ് അനുവദിച്ചു. ഇതേത്തുടർന്നു ഇവർ പാലാ അന്തീനാട്ടിലേയ്ക്ക് കുടുംബസമേതം താമസം മാറ്റുകയിരുന്നു. മൂത്ത മകൾ സൈജ കാനറ ബാങ്ക് ചെങ്ങന്നൂർ ശാഖയിൽ ഉദ്യോഗസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button