KottayamKeralaLatest News

തുടരെ സല്യൂട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അടുത്തു വിളിച്ച്‌ സുരേഷ് ഗോപി ചെവിയില്‍ പറഞ്ഞതെന്ത്? സിഐയുടെ പ്രതികരണമിങ്ങനെ

ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്

പാലാ: സല്യൂട്ട് വിവാദം കത്തി നില്‍ക്കെ കഴിഞ്ഞദിവസം പാലായില്‍ തന്നെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച്‌ സുരേഷ് ഗോപി എം.പി ചെവിയില്‍ പറഞ്ഞതെന്ത്? അത് സസ്‌പെന്‍സായിരിക്കട്ടെയെന്ന് സുരേഷ് ഗോപി, അതേസമയം വി.ഐ.പി പൊതുസ്ഥലത്ത് ചെവിയില്‍ പറഞ്ഞത് പുറത്തു പറയില്ലെന്ന് ഇന്‍സ്‌പെക്ടറും!

ഇന്നലെ ബിഷപ്പ് ഹൗസില്‍ വച്ചും തുടര്‍ന്ന് മുത്തോലി പഞ്ചായത്തില്‍ പൊതുപരിപാടി സ്ഥലത്തുവച്ചും സുരേഷ് ഗോപിയെ ടോംസണ്‍ സല്യൂട്ട് ചെയ്തു. രണ്ടാമത്തെ സല്യൂട്ട് തൊഴുകൈകളോടെ സ്വീകരിച്ച സുരേഷ് ഗോപി ടോംസണടുത്തേക്കു വന്ന് ചേര്‍ത്തുനിറുത്തി ചെവിയില്‍ എന്തോ പറഞ്ഞു. ചിരിച്ചു കൊണ്ട് ടോംസണ്‍ തലയാട്ടി.

‘ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അത് എന്നുമെന്‍റെ മനസില്‍ തന്നെ ഇരിക്കട്ടെ ‘ എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button