KeralaLatest NewsIndia

സാമ്പത്തിക പ്രതിസന്ധിയിലും പാർട്ടിയുടെ ഇഷ്ടക്കാര്‍ക്ക് യഥേഷ്ടം ശമ്പളം: പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് ഒറ്റയടിക്ക് കൂട്ടിയത് 9000 രൂപ

താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ശമ്പളം 21,860 രൂപയില്‍ നിന്ന് 30,385 ആക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയത്.

തിരുവനന്തപുരം : കോവിഡിനിടെ ശമ്പള വര്‍ധനയിലും രാഷ്ട്രീയം കലര്‍ത്തി സര്‍ക്കാര്‍. ജീവന്‍ പണയം വച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ആശാ വര്‍ക്കര്‍മാര്‍ക്കോ ഒരു രൂപ പോലും ഇന്‍സെന്റീവ് നല്‍കാത്ത സര്‍ക്കാര്‍, താല്‍ക്കാലികാടിസ്ഥാനത്തിലുള്ള പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് ഒറ്റയടിക്ക് കൂട്ടിയത് 9000 രൂപ. മനോരമ ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. സിഐടിയു യൂണിയന്റെ ശുപാര്‍ശയിലായിരുന്നു ശമ്പള വര്‍ധന.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 140 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ചികിത്സക്കിടെ രോഗം പിടിപെട്ടത്. ഇവര്‍ക്ക് ഇന്‍സെന്റീവെങ്കിലും നല്‍കണമെന്ന് അവലോകന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി അനുവദിച്ചില്ല. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ശമ്പളം 21,860 രൂപയില്‍ നിന്ന് 30,385 ആക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയത്.

സ്വര്‍ണക്കടത്തുകേസ്: മുഖ്യ ആസൂത്രകര്‍ ആരെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്

ഒറ്റയടിക്ക് കൂട്ടിയത് ഒന്‍പതിനായിരത്തോളം രൂപ. 2017 ലാണ് 6,500 രൂപ കൂട്ടിയത്. നാലു വര്‍ഷത്തിനിടയില്‍ 10,500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത് . സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ അനുകൂല്യം മരവിപ്പിച്ചത് സെപ്റ്റംബര്‍ വരെ നീട്ടി, വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന് പിന്നിലും സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

വില്ലേജ് ഓഫിസര്‍മാരുടെ വര്‍ധിപ്പിച്ച ശമ്പളം റദ്ദാക്കിയതില്‍ സര്‍ക്കാര്‍ നിരത്തിയ ന്യായവും ഇതുതന്നെയായിരുന്നു. സിഐടിയുവിന് കീഴിലുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷനിലാണ് ആകെയുള്ള 941 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരില്‍ 900 പേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button