KeralaLatest NewsNews

ലൈംഗിക പീഡനം : ടിക് ടോക് താരം ഷാനവാസ് പിടിയില്‍

കൊച്ചി • വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊ​ല്ലം സ്വ​ദേ​ശി ഷാ​ന​വാ​സി​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മലപ്പുറം പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ 23 കാ​രിയുടെ പരാതിയിലാണ് അറസ്റ്റ്.

ടി​ക് ടോ​ക് വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഷാ​ന​വാ​സ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നും ഡി.സി.പി പൂങ്കുഴലിയ്ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി.

നേരത്തെ വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്. ഭാര്യ പത്തനംതിട്ട സ്വദേശിനിയാണ്. ഭാ​ര്യ. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സി​ലും പ​രാ​തി​യു​ണ്ട്. ചോ​ദ്യം ചെ​യ്യാ​നാ​യി ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ഷാ​ന​വാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button