KeralaLatest News

വിവാഹിതനായ ടിക്‌ടോക് താരം ഷാനവാസ് 23 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് നിരവധി തവണ; സ്വര്‍ണവും തട്ടിയെടുത്തു ; ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിലും കേസ്

ടിക്‌ടോക് വീഡിയോകളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.

കൊച്ചി : യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്‌സംഗം ചെയ്ത കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. യുവതി കളമശേരി പൊലീസിനും, കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച്ച രാത്രിയാണ് ഷാനവാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആലുവയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ടിക്‌ടോക് വീഡിയോകളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.

കൊല്ലം, കരുനാഗപ്പള്ളി സ്വദേശി ഷാനവാസിനെയാണ് പൊന്നാനി സ്വദേശിനിയായ സ്വദേശിയായ 23 കാരിയുടെ പരാതിയില്‍ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചു വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഒരുവര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ സ്വര്‍ണം തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിക്കെതിരെ അപകീർത്തികരമായ വ്യാജ വാർത്ത നൽകി, രണ്ടു മാധ്യമപ്രവര്‍ത്തകരെ ഏഷ്യാനെറ്റ് സസ്‌പെന്‍ഡ് ചെയ്തു

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആലുവയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376,420,506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷാനവാസ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം മര്‍ദിച്ചതിനു പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. കരുനാഗപ്പള്ളി കുറ്റിവട്ടം സ്വദേശിയായ ഷാനവാസിന് എതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്.കൂടാതെ

shortlink

Related Articles

Post Your Comments

Related Articles


Back to top button