Latest NewsNewsIndia

യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകും: ഈ സാഹചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലുമായി രഘുറാം രാജന്‍

ന്യുയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഈ സാഹചര്യം ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം യുഎസിലും യൂറോപ്പിലും പാപ്പരത്ത ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടാം. മൂലധന വ്യവസ്ഥയും വിഭവവിന്യാസവും പുനക്രമീകരിച്ച്‌ സമ്പദ് വ്യവസ്ഥ പുതുക്കിപ്പണിയേണ്ട സാഹചര്യം വരും. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമാകും. ഇത് ആഗോള വിപണിക്ക് കോട്ടമുണ്ടാക്കുമെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

Read also: കോവിഡ് വാക്‌സിന്‍ : യുഎഇയില്‍ മൂന്നാം ഘട്ട ക്ലനിക്കല്‍ പരീക്ഷണം ആരംഭിച്ചു

അതേസമയം ബിസിനസ് അന്തരീഷം മെച്ചപ്പെടുത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ മികച്ചതായിരുന്നുവെന്നും കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മികച്ച വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഐഎംഎഫ് മുഖ്യവക്താവ് ഗെറി റൈസ് ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യ നിക്ഷേപം, തൊഴില്‍ തുടങ്ങിയ മേഖലകളിലും സുപ്രധാനമായ മാറ്റങ്ങളുണ്ടായെങ്കിലേ മികച്ച വളര്‍ച്ച സാധ്യമാകൂവെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button