KeralaCinemaLatest NewsNews

മലയാള സിനിമയിലെ ദിവസവേതനക്കാര്‍ ദുരിതത്തില്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് -ബി ഉണ്ണികൃഷ്ണന്‍

നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്

കോവിഡ് പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ ദിവസവേതനക്കാര്‍ ദുരിതത്തിലാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍ എന്ന് അദ്ദേഹം പറയുന്നു. സിനിമാമേഖല സ്തംഭിച്ചതോടെ കടുത്ത ദുരിതത്തിലായ ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു

ജിവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ ദിവസവേതനക്കാരെക്കുറിച്ചാണ് ഫെഫ്ക പറയുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ ലോക്ഡൗണില്‍ നിശ്ചലമായ മലയാള സിനിമ പഴയ രീതിയിലേക്ക് എന്ന് തിരിച്ചുവരുമെന്ന് ഉറപ്പില്ലാതിരിക്കെ ജോലിയും കൂലിയുമില്ലാതെ പെട്ടുപോയ എണ്ണായിരത്തോളം പേരുണ്ട്. അതില്‍തന്നെ ആറായിരത്തിലധികം പേരാണ് നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതും. താരങ്ങളുടെയടക്കം സഹായത്തോടെ സംഘടനാതലത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ദിവസവേതനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇനിയുള്ള ദിവസം അതും മതിയാകില്ല. ഇതോടെയാണ് സഹായം തേടി സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും കത്ത് നല്‍കിയത്.- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button