ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘എന്റെ അടുത്ത സിനിമയിൽ ആദ്യം പരിഗണിക്കുക ഷൈൻ ടോം ചാക്കോയെ’: വ്യക്തമാക്കി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈൻ എന്നും ഇനി സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.

‘ഞാൻ ഇനി ഒരു സിനിമ സംവിധാനം ചെയ്താൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ കാസ്റ്റിംഗിൽ പരിഗണിക്കുന്ന ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേതാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ,’ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button