COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 1103 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : 1049 പേർ രോഗമുക്തി നേടി

തിരുവനന്തപുരം • കേരളത്തിൽ  ശനിയാഴ്ച 1103 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 240 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 110 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 105 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 102 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 80 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 79 (ഒരാൾ മരണമടഞ്ഞു) പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 77 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 68 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 62 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 52 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 40 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 36 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 35 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) യുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രൻ (40) എന്നിവരും മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് മരണം 59 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാൻമാർക്കും, 3 കെ.എഫ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും, 8 കെ.എസ്.സി. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 3 ഡി.എസ്.സി. ജവാൻമാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 229 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 185 പേരുടെയും,പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 150 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 77 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 62 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 50 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 23 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,45,319 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 8981 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,11,394 സാമ്പിളുകൾ ശേഖരിച്ചതിൽ 1,07,256 സാമ്പിളുകൾ നെഗറ്റീവ് ആയി.

34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടെയ്ൻമെന്റ് സോൺ 4, 15, 16), ഇടവ (എല്ലാ വാർഡുകളും), വെട്ടൂർ (എല്ലാ വാർഡുകളും), വക്കം (എല്ലാ വാർഡുകളും), കടയ്ക്കാവൂർ (എല്ലാ വാർഡുകളും), കഠിനംകുളം (എല്ലാ വാർഡുകളും), കോട്ടുകാൽ (എല്ലാ വാർഡുകളും), കരിംകുളം (എല്ലാ വാർഡുകളും), വർക്കല മുൻസിപ്പാലിറ്റി (എല്ലാ കോസ്റ്റൽ വാർഡുകളും), തൃശൂർ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേർപ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുൻസിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂർ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂർ (10), എറണാകുളം ജില്ലയിലെ തുറവൂർ (7), ചേരനല്ലൂർ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂർ (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി (24 സബ് വാർഡ്), കൊല്ലം ജില്ലയിലെ എഴുകോൺ (എല്ലാ വാർഡുകളും), തലവൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസർഗോഡ് ജില്ലയിലെ കയ്യൂർ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പൂല്ലൂർ പെരിയ (വാർഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോർക്കാടി (7), തൃക്കരിപ്പൂർ (1, 4, 15), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 481 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button