COVID 19KeralaLatest News

പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം: കേന്ദ്ര , കേരള സര്‍ക്കാരുകളോട് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി : പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദേശം. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് മണികുമാര്‍ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് നല്‍കിയത്.

read also :കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി

ഇന്ത്യന്‍ ഭരണഘടനപ്രകാരവും ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ട് അനുസരിച്ചും ഇന്ത്യന്‍ പൗരന്മാര്‍ക്കു സൗജന്യ നിയമസഹായത്തിനു വ്യവസ്ഥയുണ്ട്. എന്നാല്‍ പ്രവാസികള്‍ ഇന്ത്യന്‍ പൗരന്മാര്‍ ആണെങ്കിലും നിലവില്‍ സൗജന്യ നിയമ സഹായം ലഭിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുവാനായി 2009 ല്‍ കൊണ്ടുവന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും കാര്യക്ഷമമല്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടാതെ കോവിഡിനെ തുടര്‍ന്നു നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ മരണമടയുകയും , ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നു യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്കെത്തുന്നതും. ഇവര്‍ക്കു ഇന്ത്യന്‍ എംബസി മുഖേന സൗജന്യ നിയമസഹായം ഉറപ്പുവരുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button