KeralaLatest NewsNews

അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകി മോഹൻലാലിന്റെ വിളി: വീണ്ടും വിളിക്കാമെന്നും താരം

പുത്തൂർ: അവയവദാനത്തിലൂടെ 8 പേർക്ക് പുതുജീവിതം സമ്മാനിച്ച അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകി മോഹൻലാലിന്റെ വിളി. അവയവദാനത്തിലൂടെ 8 പേർക്കു പുതുജീവിതം സമ്മാനിച്ച അനുജിത്ത് മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയാണെന്നും നാടിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.അനുജിത്തിന്റെ ഭാര്യ പ്രിൻസി രാജുവിനെ ഫോണിൽ വിളിച്ചാണ് താരം ദു:ഖത്തിൽ പങ്കു ചേർന്നത്. ഇവരുടെ മകൻ മൂന്നു വയസ്സുകാരൻ എഡ്‌വിനോടും സംസാരിച്ചു. മോഹൻലാൽ അങ്കിളാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ താരം കുഞ്ഞിനോടും ഏറെ സംസാരിക്കുകയുണ്ടായി. വീണ്ടും വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read also: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് കസ്റ്റംസിന് വിവരം നൽകിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം

ഭർത്താവിന്റെ അപ്രതീക്ഷിത വേർപാട് ഏൽപിച്ച ആഘാതത്തിലും അവയവദാനമെന്ന ആഗ്രഹത്തിനു പൂർണ പിന്തുണ നൽകിയ പ്രിൻസിയെ മോഹൻലാൽ അനുമോദിക്കുകയുണ്ടായി. കുടുംബത്തെ സഹായിക്കാൻ എന്തു ചെയ്യാനാകും എന്ന കാര്യത്തിൽ മോഹൻലാൽ അഭിപ്രായം ആരാഞ്ഞതായി മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫിസർ ഡോ.നോബിൾ ഗ്രേഷ്യസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button