COVID 19KeralaLatest NewsNews

വിദേശത്ത് കുടുങ്ങിയവരുമായി മമ്മൂട്ടി ഫാന്‍സിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം എത്തി ; ആരാധകര്‍ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് മമ്മൂട്ടി ആരാധകര്‍ തുണയായത്. ഓസ്ട്രേലിയ ആസ്ഥാനമായ ഫ്‌ലൈ വേള്‍ഡ് മൈഗ്രേഷനും സില്‍ക് എയര്‍വെയ്സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകവുമായി ചേര്‍ന്നാണ് വിമാനം ചാര്‍ട്ട് ചെയ്തത്. പെര്‍ത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

വിസ കാലാവധി കഴിഞ്ഞ് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാന്‍സ് ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്. ചാര്‍ട്ടേഡ് വിമാനം ഒരുക്കിയ ആരാധകര്‍ക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്ദ സന്ദേശം മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിയ യാത്രക്കാര്‍ മമ്മൂട്ടി ഫാന്‍സിനു നന്ദിയും അറിയിച്ചിട്ടുണ്ട്.

https://www.facebook.com/robert.kuriakose.9/videos/3155968407784624

shortlink

Related Articles

Post Your Comments

Related Articles


Back to top button