KeralaLatest NewsIndia

സിപിഎം സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ​- ബി.ജെ.പി ശ്രമം : സി.പി.എം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിമന്തുണച്ച്‌ സി.പി.എം കേന്ദ്രനേതൃത്വം. ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് കോണ്‍ഗ്രസ്​ ​ – ബിജെപി കൂട്ടുകെട്ടിന്റെ ശ്രമമെന്നും വിമര്‍ശനം ഉയര്‍ന്നു. രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. രണ്ട് ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ചേര്‍ന്നത്.

എ.കെ.ജി ഭവനില്‍ നിന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തത്. സ്വര്‍ണക്കടത്ത് വിവാദം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പരാമര്‍ശിച്ചത്. വിവാദം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളും സംസ്ഥാനഘടകം വിശദീകരിച്ചു.രാജ്യത്ത് കൊവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നത് വരെ ജില്ലാ സമ്മേളനങ്ങള്‍ മുതല്‍ താഴേക്കുള്ള സമ്മേളനങ്ങള്‍ നീട്ടിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാ​ജ​സ്ഥാ​നി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആവശ്യവുമായി ബി​എ​സ് പി

പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെടുക്കും. ബിഹാറില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെടില്ല. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാം. അതേസമയം വെര്‍ച്വല്‍ കാമ്പയിന്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്മീഷന് മുന്നില്‍ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button