Devotional

നാമം ചൊല്ലുമ്പോള്‍ തെറ്റിയാല്‍ ദുരിതമുണ്ടാകുമെന്ന വിശ്വാസം ശരിയാണോ?

നാമം ചൊല്ലുന്നത് പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളിലെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ലളിത സഹസ്ര നാമങ്ങള്‍ ചൊല്ലുമ്പോള്‍ തെറ്റിയാല്‍ ദുരിതമുണ്ടാകുമെന്നാണ് ചില വിശ്വാസം. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് നോക്കാം. ദേവിയുടെ തന്നെ ആജ്ഞയാൽ വാഗ്ദേവികളാൽ ഉണ്ടാക്കപ്പെട്ടതാണ് ലളിതാസഹസ്രനാമം. ആദ്യമായി സ്തുതിച്ചത് വാഗ്ദേവികളാൽ യക്ഷകിന്നര അപ്സരസുകളുൾപ്പടെ സകലദേവന്മാരും നാരദാദി മഹര്‍ഷിശ്രേഷ്ഠന്മാരും ഒരുമിച്ചാണ്. അവിടെ സ്ത്രീപുരുഷഭേദം പറഞ്ഞിട്ടില്ല. വാഗ്ദേവതാ ഋഷയഃ എന്നാണ് പറയുന്നത് അവിടെ പുരുഷനായ ഋഷി പ്രയോഗമല്ല. ഉത്പത്തി നോക്കിയാലും ദേവിയുടെ തന്നെ ഭാവമായ വാഗ്ദേവികളാണ് ആദ്യം സ്തുതിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് സ്തുതിക്കുന്നതിൽ യാതൊരു ഭയവും വേണ്ട.

സ്വന്തം അമ്മയിൽ നിന്ന് അമ്മയെന്ന ദീക്ഷാമന്ത്രം സ്വീകരിക്കാത്ത ഒരു കുട്ടിയും ഉണ്ടാകില്ല എന്നതാണ് സത്യം. അമ്മയെ വിളിക്കുന്നതിന് സമയമോ കാലമോ നോക്കേണ്ട ഒരു ആവശ്യവുമില്ല, ആകെ വേണ്ടത് സങ്കല്പത്തിൽ മാതൃരൂപം ആയി സ്വീകരിക്കുക എന്നുമാത്രമാണ്. ശ്രീമാതാ എന്ന നാമം തന്നെ അമ്മയെന്ന ഭാവത്തോടു കൂടിയാണ്. അതുകൊണ്ട് തന്നെ അമ്മയെന്ന ഭാവത്തോടെ ലളിതാ സഹസ്രനാമം ചൊല്ലുന്നതിന് യാതൊരു ദീക്ഷാ മന്ത്രത്തിന്റേയും ആവശ്യമില്ല. അതുകൊണ്ട് ഭക്തിയോടെ ജപിക്കുമ്പോൾ തെറ്റു വന്നാലും ജഗത് സ്വരൂപിണിയായ ദേവി അതും സ്വീകരിച്ചുകൊള്ളും. ശിക്ഷാശാസ്ത്രമനുസരിച്ച് വൃത്തമനുസരിച്ച് ഉണ്ടാക്കിയതാണ് ലളിതാസഹസ്രനാമം, അതിന്റെ കൃത്യമായ ലയത്തിൽ ഛന്ദസ്സിൽ ചൊല്ലുമ്പോൾ നാം ചെയ്യുന്നത് ഒരു തരത്തിലുള്ള പ്രാണായാമം ആണ്.. അത് അതിന്റേതായ ഗുണം പ്രധാനം ചെയ്യും. അതുകൊണ്ട് ആദ്യമാദ്യം തെറ്റിയാൽ പോലും ഭക്തിക്കൊപ്പം തന്നെ ശാസ്ത്രത്തേയും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുക. ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ മനസ്സും ശരീരവും ശുദ്ധമാകാൻ അതു സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button