COVID 19KeralaLatest NewsNews

ഉദ്ഘാടനം ചെയ്ത സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമേയെന്ന് ഗണേഷ്കുമാര്‍ എംഎല്‍എ: വൈറലായി പ്രസംഗം

സംരംഭങ്ങള്‍ക്ക് മികച്ച വളർച്ചയും വിജയവും ആശംസിച്ചുകൊണ്ടാണ് മിക്ക ഉദ്‌ഘാടന പ്രസംഗങ്ങളും. എന്നാൽ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാർ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ഉദ്‌ഘാടനം ചെയ്‌ത സംരംഭം എത്രയും വേഗം അടച്ചു പൂട്ടണമെന്നാണ് അദ്ദേഹം ആശംസിച്ചത്. പത്തനാപുരം വിളക്കുടിയില്‍ പുതിയതായി ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എംഎല്‍എ ഇങ്ങനെ ആശംസിച്ചത്. രോഗികള്‍ വരാതെ ഈ ആശുപത്രി എത്രയും വേഗം അടച്ചു പൂട്ടി പൊളിഞ്ഞ് പോകണേ ദൈവമേ, ഇത് നിലനില്‍ക്കല്ലേ. ഇത് വിജയിക്കട്ടെ എന്ന് പറയുന്നത് വലിയ അപകടമാകുമെന്നും രോഗികള്‍ വരാതായി ഇത് എത്രയും വേഗം തന്നെ അടച്ചുപൂട്ടട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് പ്രിയങ്ക ഗാന്ധി

 

കടപ്പാട്: ജിസിഎൻ ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button