KeralaLatest NewsNews

‘എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കും’: ഡോ. ജോ ജോസഫിന്റെ പ്രസംഗം വൈറല്‍

തൃക്കാക്കരയില്‍ പൂര്‍ണവിജയ പ്രതീക്ഷയുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു.

കൊച്ചി: നൂറാം സീറ്റ് പിടിക്കാന്‍ നിയോഗിച്ച ഡോ. ജോ ജോസഫിന്റെ പഴയ പ്രസംഗം വൈറല്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘സര്‍വേകളില്‍ 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുമെന്ന് പറയുമ്പോഴും ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കും’- എന്നാണ് ജോ ജോസഫ് പ്രസംഗത്തില്‍ പറയുന്നത്.

‘അവര്‍ നടത്തിയ സര്‍വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്നാണ്. എന്നാല്‍, ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിച്ച് കൂടാമെന്നില്ല’- പ്രസംഗത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വീഡിയോയുണ്ട്.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

അതേസമയം, തൃക്കാക്കരയില്‍ പൂര്‍ണവിജയ പ്രതീക്ഷയുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിയാത്ത ഒരുമണ്ഡലവും കേരളത്തിലില്ലെന്നും ജോ ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button