COVID 19Latest NewsNewsIndia

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ ; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നില്‍: പ്രധാനമന്ത്രി

കോവിഡ് -19 പാന്‍ഡെമിക്കെതിരായ പോരാട്ടത്തില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. നമ്മുടെ മരണനിരക്ക് മുന്‍നിര രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും നമ്മുടെ രാജ്യത്ത് രോഗമുക്കര്‍ പല രാജ്യങ്ങളെക്കാളും കൂടുതലാണെന്നും ഹൈ-ത്രൂപുട്ട് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറണ്‍സിലൂടെയാണ് പ്രധാനമന്ത്രി ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നോയിഡ, മുംബൈ, കെല്‍ക്കത്ത എന്നിവടങ്ങളിലാണ് പുതിയ ലാബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

രാജ്യത്ത് നിലവില്‍ 11,000 കോവിഡ് പരിശോധനാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസലേഷന്‍ ബെഡുകളും ഉണ്ടെന്നും ദിവസവും 5 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും ഓരോ ഇന്ത്യക്കാരനെയും രക്ഷിക്കുകയാണ് ദൗത്യമെന്നും ലാബുകളുടെ വെര്‍ച്വല്‍ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്ത് രണ്ടാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷം എന്‍ 95 മാസ്‌കുള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവ സാമ്പത്തിക ശക്തികളാണ്, ആയിരക്കണക്കിന് യുവക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരങ്ങള്‍. ഇപ്പോള്‍ ആരംഭിച്ച ഹൈടെക് ലാബുകള്‍ മൂന്ന് കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും… .10,000 ടെസ്റ്റുകള്‍ ഇപ്പോള്‍ ദിവസവും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ലാബുകള്‍ കോവിഡ് -19 ടെസ്റ്റുകളില്‍ മാത്രം പരിമിതപ്പെടുത്തില്ല. ഭാവിയില്‍ ഡെങ്കി, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ പരീക്ഷിക്കാന്‍ ഇവ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button