KeralaLatest NewsNews

മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ ഇന്നത്തേക്ക് വിട്ടയച്ചു: നാളെ വീണ്ടും ഹാജരാക്കണം

കൊച്ചി • സ്വര്‍ണക്കടത്ത് കേസില്‍ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ എന്‍.ഐ.എ ഇന്നത്തേക്ക് വിട്ടയച്ചു. നാളെ രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണം. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു.

എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. നേരത്തെ, തിരുവനന്തപുരത്ത് വച്ചും അഞ്ച് മണിക്കൂറോളം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button