Latest NewsKeralaNews

നിയമവിരുദ്ധ നിയമനങ്ങൾ: സമാന്തര പി.എസ്.സിയായി തിരുവനന്തപുരത്ത് ‘മിന്റ്’

തിരുവനന്തപുരം : സമാന്തര പി.എസ്.സിയായി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കൺസൾട്ടൻസി നിയമവിരുദ്ധമായ നിയമനങ്ങൾ നടത്തുന്നു. അതും,സർക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും 50,000 രൂപയിൽ കൂടുതൽ ശമ്പളമുള്ള തസ്തികകളിൽ

തൈയ്ക്കാട് ചർച്ച് ലൈനിൽ പ്രവർത്തിക്കുന്ന മിന്റ് ഹൗസ്‌കീപ്പിംഗ് ജോബ് കൺസൾട്ടൻസി സെക്രട്ടേറിയറ്റിലെ ചീഫ്സെക്രട്ടറിയുടെ ഓഫീസിലടക്കം 22 തസ്തികകളിലായി ഇതുവരെ നിയമിച്ചത് 90 പേരെ . കൺസൾട്ടൻസിക്ക് പ്രതിമാസം 19.95 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സ്പെഷ്യൽ സെല്ലിൽ ടീം ലീഡറെയും രണ്ട് ഡെപ്യൂട്ടി ടീം ലീഡർമാരെയും ഒന്നേകാൽ ലക്ഷം ശമ്പളത്തിൽ കരാർ നിയമനത്തിന് നൽകിയതും ഇതേ കൺസൾട്ടൻസി ടീം ലീഡർ നിരഞ്ജൻ.ജെ.നായരും, ഡെപ്യൂട്ടി ലീഡർ കവിതാ.സി.പിള്ളയും സർക്കാർ മുദ്രയുള്ല വിസിറ്റിംഗ് കാർഡുമായി വിലസിയിരുന്നു.

മിക്കതിനും കാലാവധി നിശ്ചയിച്ചിട്ടില്ല. ശമ്പളവും സർവീസ് ചാർജുമടക്കം വഹിക്കുന്ന കിൻഫ്ര പക്ഷേ, ശമ്പളം നൽകില്ല. 18ശതമാനം നികുതിയടക്കമുള്ള തുക മിന്റിന് നൽകും. നിയമനങ്ങളിലേറെയും ഹൗസ്കീപ്പിംഗ്,ഓഫീസ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്കാണ്. സർക്കാർ ഉത്തരവിൽ, പ്രത്യേക ടീം ലീഡർ, ഡെപ്യൂട്ടി ടീം ലീഡർ തുടങ്ങിയ ഉയർന്ന ശമ്പളമുള്ള പദവികളിലേക്കുള്ള നിയമനങ്ങൾ ചീഫ് സെക്രട്ടറിയാണ് നടത്തിയതെന്ന് പറയപ്പെടുന്നു. അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും ആവശ്യമെങ്കിൽ അവ ഒഴിവാക്കാൻ തീരുമാനിക്കാനും ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button