COVID 19Latest NewsCinemaBollywoodNews

ബിഹാറിലെ ദശരഥ് മാഞ്ചിയുടെ കുടുംബത്തിന് സഹായഹസ്‌തവുമായി വീണ്ടും സോനു സൂദ്

ബീഹാര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ Mountain Man എന്ന പദവി നല്‍കി ആദരിക്കുകയും ചെയ്തു

ഇത്തവണ ബീഹാറിലെ ‘ Mountain Man’ എന്നറിയപ്പെട്ടിരുന്ന ദശരഥ് മാഞ്ചിയുടെ കുടുംബത്തിനാണ് അരിയും ഗോതമ്ബും പലചരക്കു സാധങ്ങളും പണവും എത്തിച്ചിരിക്കുന്നത്.അറിയുമോ ദശരഥ്‌ മാഞ്ചിയെ ? ഞാന്‍ 2018 ജനുവരിയില്‍ അദ്ദേഹത്തെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു.തനിക്ക് ആഹാരവുമായി ജോലിസ്ഥലത്തേക്ക് വഴിയില്ലാത്തതിനാല്‍ ബുദ്ധിമുട്ടി വലിയ മലകയറി വന്ന ഭാര്യ, കാലുതെന്നി താഴേ ഗര്‍ത്തത്തില്‍ വീണു മരിക്കാനിടയായ സംഭവത്തിനുശേഷം ഒരു ഹാമറും ,ഉളിയും പിക്കാസും കൊണ്ട് 22 വര്‍ഷത്തെ പ്രയത്നഫലമായി ആ മലയിലൂടെ 110 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയും 7.7 മീറ്റര്‍ താഴ്ചയിലും ഒറ്റയ്ക്ക് ഒരു റോഡ് നിര്‍മ്മിച്ചു വിഖ്യാതനായ വ്യക്തിയാണ് ദശരഥ് മാഞ്ചി.

ബീഹാര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ Mountain Man എന്ന പദവി നല്‍കി ആദരിക്കുകയും പദ്‌മശ്രീ പുരസ്‌ക്കാര ത്തിന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി.തപാല്‍ വകുപ്പ് മാഞ്ചിയുടെ പേരില്‍ ഒരു സ്റ്റാമ്ബും പുറത്തിറക്കിയിട്ടു ണ്ട്. മാഞ്ചി പണിത റോഡിന് അദ്ദേഹത്തിന്‍്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രാമത്തില്‍ മാഞ്ചിയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടു.

മാഞ്ചിയുടെ കഥയറിഞ്ഞ ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ 2014 ല്‍ അവതരിപ്പിച്ച ടി.വി.ഷോയായ സത്യമേവ ജയതേ യുടെ ആദ്യ എപ്പിസോഡ് അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു. അതിനുശേഷം അമീര്‍ഖാന്‍ ബീഹാറിലെ ഗയ യുടെ അടുത്തുള്ള Gehlaur ഗ്രാമത്തിലെത്തി മാഞ്ചിയെയും കുടുംബത്തെയും സന്ദര്‍ശി ക്കുകയും സാഹായവാഗ്‌ദാനം ഉറപ്പുനല്കുകയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ നാളിതുവരെ അത് അവര്‍ക്ക് ലഭിച്ചിട്ടില്ല. മാഞ്ചിക്ക്, വീടെന്നുപറയാന്‍ പുല്ലുമേഞ്ഞ ഒരു നാല്‍ക്കൂര മാത്രമാണുണ്ടായിരുന്നത്. ഇന്നും അതുതന്നെയാണ് സ്ഥിതി.

2015 ല്‍ ബോളിവുഡ് നിര്‍മ്മാതാവ് കേതന്‍ മെഹ്ത്ത, മാഞ്ചിയുടെ കഥ സിനിമയാക്കുകയുണ്ടായി Manjhi – The Mountain Man എന്നപേരില്‍ നവാജുദ്ദീന്‍ സിദ്ദിഖിയും രാധിക ആംട്ടേ യുമായിരുന്നു നായികാനായകന്മാര്‍. ചിത്രത്തിന്‍റെ റോയല്‍റ്റിയും സാമ്ബത്തികസഹായവും നല്കാമെന്നവര്‍ വാക്കുപറഞ്ഞിരുന്നെങ്കിലും അതും നല്‍കിയില്ല. ഒരര്‍ത്ഥത്തില്‍ അവരെ കബളിപ്പിക്കുകയായിരുന്നു. കന്നഡയിലും മാഞ്ചിയുടെ കഥ സിനിമയാ യിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്നോ സിനിമാക്കാരില്‍ നിന്നോ അഭിനന്ദനങ്ങളല്ലാതെ ഒരു സഹായവും അദ്ദേഹത്തിനോ കുടുംബാംഗങ്ങള്‍ക്കോ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നതാണ് ദുഖകരമായ വസ്തുത.

മാഞ്ചി 2007 ല്‍ ക്യാന്‍സര്‍ മൂലമാണ് മരിച്ചത്. അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്. മകളുടെ ഭര്‍ത്താവ് മതിയായ ചികിത്സകിട്ടാതെ അടുത്തിടെ മരിച്ചു. അതിനുവേണ്ടി നാട്ടുകാരോട് കടം വാങ്ങിയ 40000 രൂപ ഇന്ന് വലിയ ബാദ്ധ്യതയാണ്. പുല്ലുമേഞ്ഞ മണ്‍ഭിത്തി കൊണ്ട് നിര്‍മ്മിച്ച ആ വീട്ടിലാണ് ഇന്നും കുടുംബം കഴിയുന്നത്.മഴയത്ത് തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ് മേല്‍ക്കൂര.

ലോക്ക് ഡൗണ്‍ ആയതോടെ കുടുംബം പട്ടിണിയിലായി. അവരുടെ ദുരവസ്ഥ പുറംലോകത്തെത്തിച്ചത് വിനോദ് എന്ന യുവാവാണ്. വിവരം ബോളിവുഡ് ചാരിറ്റിമാന്‍ എന്നറിയപ്പെടുന്ന നടന്‍ സോണു സൂദിന്റെ കാതുകളിലെത്തിയതും മറുപടി ട്വീറ്റ് ഉടനുണ്ടായി. ‘ മാഞ്ചിയുടെ കുടുംബത്തിന്റെ ദുഃഖങ്ങള്‍ ഇന്നത്തേ തോടുകൂടി അവസാനിക്കുന്നു. നാളെ അവര്‍ക്കുള്ള എല്ലാ സഹായവും എത്തിയിരിക്കും’ ഇതായിരുന്നു ട്വീറ്റ്.

പിറ്റേദിവസം തന്നെ സോണു സൂദിന്റെ ടീം മാഞ്ചിയുടെ വീട്ടിലെത്തി ഭക്ഷ്യധാന്യങ്ങളും താല്‍ക്കാലി കാവശ്യത്തിനുള്ള പണവും കൈമാറി. പുല്ലുമേഞ്ഞ വീട് പുതുക്കിപ്പണിതുനല്‍കാമെന്നും കുട്ടികളുടെ പഠനത്തിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കാമെന്നും രോഗബാധിതയായ മകള്‍ അന്‍ഷു കുമാരിയുടെ ചികിത്സക്കുള്ള സഹായം എത്തിക്കുമെന്നും സോണു സൂദ് അവര്‍ക്കുറപ്പുനല്കി. ദശരഥ് മാഞ്ചിയുടെ മകന്‍ ഭഗീരഥ് മാഞ്ചി ഈ സഹായങ്ങള്‍ക്കെല്ലാം നന്ദി അറിയിച്ചു..

സഹായം എത്തിക്കാന്‍ കടപ്പെട്ട സര്‍ക്കാരും, സംഘടനകളും,സിനിമാക്കാരും കയ്യൊഴിഞ്ഞപ്പോള്‍ അവരുടെ ആരുമല്ലാത്ത സോണു സൂദ് രക്ഷകനായി രംഗത്തെത്തുകയായിരുന്നു

shortlink

Post Your Comments


Back to top button