Latest NewsIndia

മോദിയുടെ കുറ്റം കണ്ടുപിടിക്കാൻ നിക്കാതെ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

എന്നാല്‍ ഏതെങ്കിലും വ്യക്തിയെ വ്യക്തിഗതമായി ലക്ഷ്യമിടുമ്പോള്‍ അവരുടെ വിശ്വാസ്യത കുറയുന്നു.

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബം കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടിയുടെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ശരദ് പവാര്‍ പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ച്‌ മനസ് തുറന്നു. പ്രധാനമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന രീതി രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു.

‘പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരായിരിക്കാം. എന്നാല്‍ ഏതെങ്കിലും വ്യക്തിയെ വ്യക്തിഗതമായി ലക്ഷ്യമിടുമ്പോള്‍ അവരുടെ വിശ്വാസ്യത കുറയുന്നു. അത് ഒഴിവാക്കണം, ‘ ശരദ് പവാര്‍ പറഞ്ഞു. രാഹുല്‍ രാഹുല്‍ ഗാന്ധി രാജ്യത്ത് പര്യടനം ആരംഭിക്കണം. അദ്ദേഹം യാത്ര ചെയ്യണം, പാര്‍ട്ടി പ്രവര്‍ത്തകരെ കാണണം. കുറച്ചു കാലം മുമ്പ് അദ്ദേഹം ചെയ്ത കാര്യമാണിത്. അദ്ദേഹം അത് വീണ്ടും ചെയ്യാന്‍ തുടങ്ങണം. പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തേണ്ടത് ഇപ്പോഴത്തെ അവസ്ഥയില്‍ പ്രധാനമാണ്, ‘പവാര്‍ പറഞ്ഞു.

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി ; കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ജൂണിലെ ശമ്പളം പോലും കിട്ടിയിട്ടില്ല

കോണ്‍ഗ്രസിനെ ഒരുമിച്ച്‌ കൊണ്ടുവരുന്നതില്‍ സോണിയാജി വിജയിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയെ നേതാവായി കാണുന്നു. പാര്‍ട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അവര്‍ അദ്ദേഹത്തിന് കൈമാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ‘എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഭരണം ഏറ്റെടുക്കുക മാത്രമല്ല, രാഹുല്‍ ഗാന്ധി വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും വേണം. ‘അദ്ദേഹം എല്ലാ നേതാക്കളുമായി സംസാരിക്കണം, അവരെ ഒരുമിച്ച്‌ കൊണ്ടുവരണം,’ പവാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button