Latest NewsNewsTechnology

കോവിഡ് പ്രതിസന്ധിക്കാലത്തും 2020 ലെ ഏറ്റവും പ്രത്യേകതകളുള്ള ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

സന്‍ഫ്രാന്‍സിസ്‌കോ: കോവിഡ് പ്രതിസന്ധിക്കാലത്തും 2020 ലെ ഏറ്റവും പ്രത്യേകതകളുള്ള ഫീച്ചറുകളുമായി വാട്സ്ആപ്പ്. വലിയ പ്രത്യേകതകളാണ് ഈ വര്‍ഷം ഇതുവരെ വാട്ട്‌സ്ആപ്പില്‍ വന്നത്. ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്‌സ്ആപ്പിന്റെ തുടക്കം. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത് വീഡിയോകോളുകളുടെ ആവശ്യകത കൂടിയപ്പോള്‍ വീഡിയോ കോള്‍ പരിധി കൂട്ടി. ഒപ്പം തന്നെ ആനിമേറ്റഡ് സ്റ്റിക്കര്‍, ക്യൂആര്‍ കോഡ് ഇങ്ങനെ പ്രത്യേകതകള്‍ പലതും വന്നു.

read also : ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിനു 10 ലക്ഷം ഉപയോക്താക്കള്‍

ഇതെല്ലാം ഇപ്പോള്‍ തന്നെ വാട്ട്‌സ്ആപ്പ് പ്രധാന ആപ്പില്‍ ലഭ്യമാണ്. ഈ വര്‍ഷം ഇനിയും വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പല ഫീച്ചറുകളും വാട്ട്‌സ്ആപ്പ് പരീക്ഷണത്തിലാണ്. ഇതില്‍ പ്രധാനപ്പെട്ടത് നവീകരിക്കപ്പെട്ട സന്ദേശ സെര്‍ച്ച് രീതി, ഡിസൈന്‍ മാറ്റം, ഡാര്‍ക്ക് മോഡ് പരിഷ്‌കരണം ഒപ്പം ഏറ്റവും പ്രധാനപ്പെട്ട കൂടുതല്‍ ഉപകരണങ്ങളില്‍ ഒരേ സമയം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍.

ഒരേ സമയം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍ ഒരു പുതിയ സംഗതിയാണ് എന്ന് പറയാന്‍ പറ്റില്ല. ഈ വര്‍ഷം ആദ്യവും, ആഴ്ചകള്‍ക്ക് മുന്‍പും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതായത് എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കും മുന്‍പ് ഇതിന്റെ വിപുലമായ ടെസ്റ്റിംഗിലാണ് ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button