COVID 19Latest NewsNewsInternational

കോവിഡ് 19 : ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ആയിരത്തിലധികം പേര്‍

ഒമാനില്‍ ഇന്ന് 590 പുതിയ കേസുകളും 1,181 പേര്‍ രോഗമുക്തരായതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 496 പേര്‍ ഒമാനികളും 94 പേര്‍ വിദേശികളുമാണെന്ന് മന്ത്രാലയം അറിയിച്ചു. ഒമ്പത് പുതിയ മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 79,159 ആയി. അതേസമയം രോഗമുക്തരുടെ എണ്ണം 61,421 ആയി ഉയര്‍ന്നു. ഇതുവരെ 421 പേരാണ് രാജ്യത്ത് കോവിഡിന് കീഴടങ്ങിയത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,900 ല്‍ അധികം പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ സുല്‍ത്താനേറ്റില്‍ നടത്തി, ഇതോടെ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 305,651 ആയി. പുതുതായി 63 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ 511 പേരാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നത്. 187 പേര്‍ ആരോഗ്യ സ്ഥിതി ഗുരുതരമായി ഐസിയുവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button