KeralaLatest NewsNews

മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുത്തു, സ്വപ്നയുടെ ഫ്‌ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നത് മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ ; എം. ശിവശങ്കര്‍

തിരുവനന്തപുരം : തന്റെ മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുത്തതായി മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. നിയമവിരുദ്ധമായ ഒരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായും ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്ന് അദ്ദേഹം എന്‍ഐഎയോട് വെളിപ്പെടുത്തി.

ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ലാറ്റ് എടുത്തത്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നുവെന്നും സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി.

സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ തൃപ്തികരമാണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റംസിനു മുന്‍പു നല്‍കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കി. ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്‍ എങ്ങനെ ഇത്തരം ക്രിമിനലുകളുടെ സംഘത്തിലെത്തിയെന്ന കാര്യമാണ് മുഖ്യമായും എന്‍ഐഎ ചോദിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button